മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക രംഗത്തെത്തിയിരിക്കുകയാണ്. വലിയൊരു ദുരന്തം ഒഴിവാക്കാന്‍ അധികാരത്തിലുള്ളവര്‍ അവരുടെ രാഷ്ട്രീലക്ഷ്യങ്ങള്‍ മാറ്റി വച്ച് മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്ന് ദേവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ‘ഒരുമിച്ചു നില്‍ക്കാം, ഒരുമിച്ചു ജീവിക്കാം’ എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കുറിപ്പ്.
”മാനുഷിക ഇടപെടലിലൂടെ ഒഴിവാക്കാന്‍ കഴിയുന്ന വലിയൊരു ദുരന്തം ഒഴിവാക്കാന്‍ അധികാരത്തിലുള്ളവര്‍ അവരുടെ രാഷ്ട്രീലക്ഷ്യങ്ങള്‍ മാറ്റി വച്ച് മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വിശ്വസീനയമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നുമാണ്.”
”ഇത്രയും ഗൗരവമുള്ള വിഷയം പല കാരണങ്ങളാല്‍ നീട്ടിവച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതുപോലെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ജനങ്ങളും ശാസ്ത്ര സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇന്‍ഫ്‌ലുവന്‍സേഴ്‌സും സെലിബ്രിറ്റികളും ഒരുമിച്ചു നിന്ന് നാടിന്റെ രക്ഷയ്ക്കായുള്ള ഏറ്റവും നല്ല തീരുമാനം എടുക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണം.””അതൊരു തുരങ്കം നിര്‍മ്മിക്കുന്ന വിഷയമാകട്ടെ, ഡാം ഡീ കമ്മിഷന്‍ ചെയ്യുന്നതാവട്ടെ! എത്രയും വേഗത്തില്‍ ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് മേതില്‍ ദേവികയുടെ കുറിപ്പ്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.