തിരു: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് തിങ്കളാഴ്ച രാവിലെ 5.45 നും 6 15 നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. പത്മ തീര്‍ത്ഥകുളത്തിന്റെ തെക്കേ കല്മണ്ഡപത്തില് നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നെള്ളിക്കുന്ന കതിര്‍കറ്റകള്‍ കിഴക്കേ നാടകശാല മുഖപ്പില്‍ ആഴാതി പുണ്യാഹം ചെയ്ത ശേഷം ആഴാതി തന്നെ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തില്‍ ദന്തം പതിപ്പിച്ച സിംഹാസനത്തില്‍ കൊണ്ട് വയ്ക്കുകയും അവിടെ പെരിയ നമ്പി കതിര് പൂജ നിര്‍വഹിച്ച ശേഷം പത്മനാഭ സ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളില്‍ കതിര് നിറയ്ക്കുന്നു. നിറപുത്തരിയോടനുബന്ധിച്ചുള്ള അവലും കതിരും ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകള്‍ വഴിയും ഭക്തര്‍ക്ക് 50 രൂപ നിരക്കില്‍ മുന്‍കൂറായി ബുക്ക് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്