സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടി.കെ.വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.ഗതാഗത കമ്മീഷണർ സ്ഥാനത്തു നിന്നു എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.
ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്ക്കോ എംഡി. ഇതാദ്യമാണ് ബെവ്ക്കോ എംഡിയായി ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ വരുന്നത്.ഐജി സി.എച്ച്. നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിൻെറ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍ട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.