ഈ വർഷം മാത്രം രാജ്യത്തിന്റെ ഖജനാവിലേക്ക് നൽകിയത് 1.86 ട്രില്യണ്‍ രൂപയുടെ വരുമാനമെന്ന് റിലയന്‍സ്. 2023-24 സാമ്പത്തിക വർഷത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 1.86 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയെന്നും അവർ വിവരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്.