അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ ആശുപത്രി വിട്ടു.അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് 24 ദിവസത്തോളം നീണ്ട ചികിത്സക്കൊടുവിൽ കുട്ടി അസുഖത്തെ അതിജീവിക്കുകയായിരുന്നു.