പ്രളയത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ പൊഴിമുറിക്കൽ പ്രക്രിയയുടെ ഭാഗമായി
കഴിഞ്ഞകാലങ്ങളിൽ നടത്തിയ മണൽ കടത്തുമൂലം വലിയതോതിലുള്ള തീര ശോഷണമാണ് സംഭവിക്കുന്നത്.
തീരശോഷണം കടലോര ജനതയുടെ വീടും ഭൂമിയും തകർക്കൽ മാത്രമല്ല കുടിവെള്ള സ്രോതസ്സിനെയും ഓരുവെള്ളം കയറി കൃഷി നാശത്തിനും ഇടയാക്കുന്നുണ്ട്. ആയിരക്കണക്കിന് ലോഡ് മണലാണ്
ഐ .ആർ. ഇ, കെ. എം. എം .എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽ നിർത്തി തോട്ടപ്പള്ളിയിൽ നിന്നും എടുത്തു മാറ്റിയത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം സംബന്ധിച്ച് മുഖ്യമന്ത്രിയും മകൾ വീണാ വിജയനും പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മണൽ കടത്താൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് കൊടികുത്തൽ സമരം ഉദ്ഘാടനം ചെയ്ത
കെ. പി .സി. സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം. ലിജു പറഞ്ഞു.