യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാത്തേക്ക് മിനസോട്ട ഗവർണർ ടിം വാൽസിന്റെ പേര് പ്രഖ്യാപിച്ച് നിലവിലെ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനുമെതിരായ മത്സരത്തിൽ കമലാ ഹാരിസ് തനിക്കൊപ്പം ആരെ നിർത്തുമെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് മിനസോട്ട ഗവർണറുടെ പേര് പുറത്തുവരുന്നത്.