സൗദി തലസ്ഥാനമായ റിയാദിനെയും തിരുവനന്തപുരത്തേയും നേരിട്ട് ബന്ധിപ്പിച്ച് എയർഇന്ത്യ എക്സ്പ്രസിന്റെ്റെ പുതിയ സർവിസ് വരുന്നു. തിരുവന്തപുരത്തുനിന്നും റിയാദിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രീതിയിലാണ് ക്രമീകരണം.
സെപ്റ്റംബർ ഒമ്പത് മുതലാണ് സർവിസ് തുടങ്ങുകയെന്നു അധികൃതർ അറിയിച്ചു.സഊദിയിലെ പ്രവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന സർവിസിനാണ് തുടക്കമാവാൻ പോകുന്നത്. സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും. ഈ വിമാനം രാത്രി 11.40ന് വീണ്ടും തിരുവനന്തപുരത്തേക്കു പറക്കും, പിറ്റേന്ന് രാവിലെ 7.30നാവും തിരുവനന്തപുരത്തെത്തിച്ചേരുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം നിവാസികൾക്കും ഒപ്പം തമിഴ്നാട്ടിൽ നിന്നുള്ളവർക്കും എയർ ഇന്ത്യയുടെ ഈ സർവീസ് വലിയ ആശ്വാസമാവും. നിലവിൽ നേരിട്ടുള്ള സർവീസ് തിരുവനന്തപുരത്തുനിന്നും റിയാദിലേക്കില്ലെന്നതിനാൽ പ്രവാസികൾ പല നഗരങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞാണ് 12 മുതൽ 15 മണിക്കൂർവരെ ദീർഘിച്ച യാത്രക്കൊടുവിൽ ലക്ഷ്യത്തിലെത്തt ന്നത്. ആഴ്ചയിൽ ഒരു
സർവീസാണ് നടത്തുകയെന്നും എല്ലാ തിങ്കളാഴ്ചയുമായിരിക്കും വിമാനം തിരുവനന്തപുരത്തേക്ക് പറക്കുകയെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.