ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈനിക നേതാവ് അറിയിച്ചു.ആക്രമണത്തിന് പിന്നാലെ 4 ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്.