വയനാട് ദുരന്തം ഉണ്ടായ ഉടൻതന്നെ അടിയന്തര സഹായമായി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു പിന്നാലെയാണ് ആദ്യഘട്ടം എന്ന നിലയിൽ 145 കോടി 60 ലക്ഷം രൂപ സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്നത്.
സൈന്യത്തിന്റെയും കേന്ദ്ര ദുരന്തനിവാരണ സേനയുടെയും വ്യോമസേന ഉൾപ്പെടെയുള്ള വിവിധ സേനാ വിഭാഗങ്ങളുടെയും ഒക്കെ നേതൃത്വത്തിലാണ് വയനാട്ടിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകൾ രാഷ്ട്രീയ സംഘടനകളുടെ ആളുകൾ ഒക്കെ ഇതിൽ സജീവമാണ്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ടായിരുന്നു ആളുകൾക്ക് അവരുടെ ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കുകയും രേഖകൾ നഷ്ടപ്പെട്ടു പോയവർക്ക് യാതൊരു ചെലവും കൂടാതെ രേഖകൾ നൽകുന്നതിനും മറ്റ് ഇൻഷുറൻസ് പദ്ധതികളിലും മറ്റും അംഗങ്ങളായിരുന്ന ആളുകൾക്കും അടിയന്തരമായി പണം അനുവദിക്കുവാനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
രാജ്യത്തെ നടുക്കിയ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ ഉൾപ്പെടെയുള്ള വയനാട്ടിലെ മേഖലകളുടെ പുനരുദ്ധാരണത്തിനും മറ്റുമായി ആവശ്യമായ തുക ഇനിയും അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസം പണം കൈമാറിയിട്ടും സംസ്ഥാന സർക്കാരിന്റെ ആളുകൾ ആരും തന്നെ ഇക്കാര്യത്തെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല എന്നുള്ളത് ഏറ്റവും വലിയ വിരോധാഭാസമാണ്.