Skip to content

  • Home
  • About
  • About Trivandrum
  • Contact

എന്‍. നരേന്ദ്രന്‍ സ്മാരകപ്രഭാഷണം നാളെ

Editor, August 6, 2024August 6, 2024

തിരുവനന്തപുരം: 23 -ാമത് എന്‍. നരേന്ദ്രന്‍ സ്മാരകപ്രഭാഷണം ആഗസ്റ്റ് എട്ടിന് ‘ന്യൂസ് ക്ലിക്ക്’ ഡിജിറ്റൽ ന്യൂസ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുര്‍കായസ്ഥ നിര്‍വഹിക്കും. ‘ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബദല്‍ മാധ്യമങ്ങളുടെ കടന്നുവരവും പ്രസക്തിയും’ ആണു വിഷയം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ വൈകിട്ട് 5-നാണു പ്രഭാഷണം.

allianz-education-kottarakkara

ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന എന്‍. നരേന്ദ്രന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ കൊല്ലവും സ്മാരകപ്രഭാഷണം സംഘടിപ്പിക്കുന്നത്. 2001 ആഗസ്ത് എഴിന് അന്തരിച്ച എന്‍. നരേന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. പൊതുരംഗത്തെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ധീരമായ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു എന്‍. നരേന്ദ്രന്‍.

മുതിർന്ന പത്രപ്രവർത്തകനായ പ്രബീര്‍ പുര്‍കായസ്ഥ എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമാണ്. അഖിലേന്ത്യാ ജനകീയശാസ്ത്രശൃംഖല(AIPSN)യുടെയും ഡൽഹി സയൻസ് ഫോറത്തിൻ്റെയും സ്ഥാപകപ്രവർത്തകരിൽ പ്രമുഖനാണ്. എഞ്ചിനീയര്‍ കൂടിയായ ഇദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ആണവവിരുദ്ധ പ്രചാരണം തുടങ്ങിയ മേഖലകളിലെ സാമൂഹികപ്രസ്ഥാനങ്ങളിലും സജീവ പങ്കുവഹിക്കുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്. വിവിധ അക്കാദമിക് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനുമാണ്. ഭരണകൂടഭീകരതയുടെ ഇരയായി യുഎപിഎ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രബീര്‍ പുര്‍കായസ്ഥ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈയിടെയാണ് ജയില്‍മോചിതനായത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes