കോഴിക്കോട്. വയനാട്ടിൽ ജൂലൈ 29 ന് ഉണ്ടായ ഉരുൾപൊട്ടലിൽ മുണ്ട കൈയിലും, സമീപ പ്രദേശത്തും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി
15വീടുകളുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകാൻ UMC സംസ്ഥാന സമിതി യോഗം
തീരുമാനിച്ചു. സംഘടനയുടെ
സംസ്ഥാന നേതാക്കൾ
അടുത്ത ദിവസങ്ങളിൽ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപെട്ടവരുടെ സ്ഥിതി
വിവരങ്ങൾ ശേഖരിച്ച് അവരുടെ സ്ഥാപനങ്ങൾ കൂടി പുന:സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും വാർത്താ കുറിപ്പിലൂടെ നേതാക്കൾ അറിയിച്ചു.