തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിൻ്റെ വീഴ്ച പറയാത്തത് കോൺഗ്രസിൻ്റെ രാഷ്ട്രീയ മൂല്യം കൊണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണം. ഷിരൂർ ദൗത്യത്തിൽ കർണ്ണാടക സർക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവർത്തിക്കുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലാണ് കെ സുധാകരൻ തൻ്റെ നിലപാട് അറിയിച്ചത്.