ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടു.പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനം പ്രസിഡന്റ് കൈകൊണ്ടത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ ഖാലിദ സിയയെ പെട്ടെന്ന് മോചിപ്പിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു എന്നായിരുന്നു പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പ്.
കൂടാതെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായവരെയും മോചിപ്പിക്കാൻ യോഗം തീരുമാനിച്ചു. 78 വയസ്സുള്ള ഖാലിദ സിയയെ 2018ലാണ് 17 വർഷത്തെ തടവിനു ശിക്ഷിച്ചത്.അസുഖബാധിതയായ ഖാലിദ സിയയെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഷെയ്ഖ് ഹസീനയ്ക്കും ഖാലിദ സിയയ്ക്കും ഇടയിലെ ശത്രുത ബാറ്റില്‍ ഓഫാ ബീഗംസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.