ധാക്ക: കലാപത്തിന് പിന്നാലെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ ഈ നിര്‍ണായക നീക്കം. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി വക്കർ ഉസ്സമാനാണ് പ്രഖ്യാപിച്ചത്. ഉടന്‍ രാജിവയ്ക്കണമെന്ന് സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അന്ത്യശാസനം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് രാജി. സഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയതായും റിപ്പോര്‍ട്ടുണ്ട്.