ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിയാണ് ഇതിന് കാരണമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പോസ്റ്റിലൂടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ആദ്യ മൂന്നിൽ ഇടംപിടിച്ചതായി നേരത്തെ അറിയിച്ചിരുന്നു. 2024-25 ഏപ്രിൽ-ജൂൺ പാദത്തിന്റെ അവസാനത്തോടെ ഇലക്ട്രോണിക്സ് ഇന്ത്യ, മികച്ച 10 കയറ്റുമതി രാജ്യങ്ങളിൽ മൂന്നാം സ്ഥാനം നേടിയത്.