പനിക്കുള്ള ചികിത്സയ്ക്കിടെ തിരുവനന്തപുരത്ത് പത്തു വയസുകാരന് മരുന്നു മാറി കുത്തിവെയ്പ്പ് നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.ഈ മാസം 21നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ യോഗം ചേർന്ന് അടുത്ത ഘട്ട ചികിത്സ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി.