കൊച്ചി: മയക്കുമരുന്നുമായി യുവാവ് പിടിയിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എം.ഡി.എം.എ യുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1,60,000 രൂപ വില കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു വിഷ്ണു തമ്പി. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിടികൂടിയത്. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബാഗ്ലൂർ സ്വദേശിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഇവർ എറുണാകുളത്ത് വെള്ളിയാഴച്ച രാത്രി നടക്കുന്ന ടി.ജെ പാർട്ടിക്ക് എത്തിയവരായിരുന്നു.