മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉടമസ്ഥതാവകാശത്തില്‍ വ്യക്തത വരുത്താൻ മുല്ലപ്പെരിയാര്‍ പാട്ടകരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള 1886ലെ പാട്ടക്കരാറിന്റെ സാധുത ആയിരിക്കും പരിശോധിക്കുക. ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ കോടതി പരിഗണിക്കും.
പാട്ട കരാറിൽ ഡാമിന്റെ അവകാശം തമിഴ്നാടിനാണോ കേന്ദ്രത്തിനാണോ എന്ന് കോടതി പരിശോധിക്കും. തുടര്‍ന്ന് സെപ്റ്റംബർ 30ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും വാദങ്ങൾ കേൾക്കും. രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശം നല്കി.