കൊച്ചി: വയനാടിന് സഹായഹസ്തവുമായി നടന് മോഹന്‍ലാലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സംഭാവന നല്‍കിയത്. നേരത്തെയും 2018 പ്രളയകാലത്ത് അടക്കം മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്ത്ത് ഇനിയും ഒരുപാട് പേരുണ്ട്. അതേ സമയം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ മോഹൻലാല്‍ പറഞ്ഞിരുന്നു