കോഴിക്കോട്: വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്ക് വീട് നിർമിക്കാൻ മേപ്പാടിയിൽ 1000 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് സ്ഥിരമായി മാറ്റിത്താമസിപ്പിക്കുന്നതിനായി സർക്കാരും സ്വകാര്യ വ്യക്തികളും ചേർന്ന് വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതി രൂപീകരിക്കണമെന്നും പ്രകൃതിദുരന്തങ്ങളിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ അത് മാത്രമാണ് ശാശ്വതമായുള്ള പരിഹാരമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഭൂവുടമകളായ സ്വകാര്യ വ്യക്തികൾ ഇതിനു വേണ്ടി മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.