ആലപ്പുഴ: തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23) മുഹമ്മദ് ബാദുഷ (23) അജിത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്നാണ് പ്രതികൾ നൽകിയ മൊഴി.