കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്ന യാത്രക്കാരൻ പിടിയിൽ.പടന്നക്കാട് ലക്ഷംവീട് സ്വദേശിയും ഹോസ്ദുർഗ് സ്കൂൾ റോഡിൽ പുഞ്ചാവി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ.എം. അഷറഫിനെയാണ് (36) അറസ്റ്റ് ചെയ്തത്. യുവാവിന്റെ ബാഗിൽനിന്ന് 800 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി.കാസർകോടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ 15 എ 177 നമ്പർ ബസിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ പൂവും തണ്ടുമടങ്ങിയ കഞ്ചാവ് ബാഗിൽനിന്ന് ലഭിച്ചത്