സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത.10 ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഇപ്പോൾ ഓറഞ്ച് അലര്‍ട്ടാണ്.അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ് ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണുള്ളത്.