Skip to content

  • Home
  • About
  • About Trivandrum
  • Contact

പാരിസ് ഒളിംപിക്സ്.. ഇന്ത്യക്ക് ഒരു മെഡൽ കൂടി..

Editor, August 1, 2024August 1, 2024

പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ അവസാനം വരെ പോരാടി വെങ്കല മെഡൽ നേട്ടം സ്വന്തമാക്കുകയായിരുന്നു.

allianz-education-kottarakkara

​ആദ്യം നടന്ന നീൽ പൊസിഷനിൽ ​മൂന്ന് സീരിസിലും സ്വപ്നിൽ ആറാം സ്ഥാനത്തായിരുന്നു. 153.3 പോയിന്റാണ് നീലിം​ഗിൽ ഇന്ത്യൻ താരത്തിന് നേടാനായത്. പിന്നാലെ പ്രോൺ സീരിസ് തുടങ്ങിയപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇത്തവണയും മൂന്ന് സീരിസും പിന്നിട്ടപ്പോൾ താരം അഞ്ചാമത് തന്നെ തുടർന്നു.

സ്റ്റാൻഡിം​ഗ് പൊസിഷനിൽ മത്സരം തുടർന്നപ്പോഴാണ് സ്വപ്നിലിന്റെ മുന്നേറ്റം. ആദ്യ സീരിസിൽ അഞ്ച് ഷോട്ടുകൾ ഉതിർത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്പോഴേക്കും
താരം മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു. പിന്നീട് വിജയികളെ നിർണയിക്കുന്ന അവസാനവട്ട പോരാട്ടം ആരംഭിച്ചു. എന്നാൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യൻ താരത്തിന് ഉയരാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ വെങ്കല മെഡൽ സ്വപ്നിലിന് നിലനിർത്തി. പാരിസ് ഒളിംപിക്സിൽ മൂന്ന് വെങ്കലം സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ 41-ാം സ്ഥാനത്താണ്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes