ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.കൂടാതെ ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.കേദാർനാദിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. ദേവാലയത്തിലേക്കുള്ള യാത്രക്കാർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ഉടനീളം റെഡ് അലർട്ട് പുറപ്പെടുവിച്ചു.