കൊച്ചി: കർക്കടകവാവ് ബലിതർപ്പണത്തിനു ഭക്തർക്ക് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം. വയനാട് ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകിയത്. ഓഗസ്റ്റ് 3നാണ് ആലുവ മണപ്പുറം, ശംഖുമുഖം, തിരുമുല്ലവാരം, വർക്കല തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ ഭക്തർ ബലിതർപ്പണം നടത്തുക. ലക്ഷക്കണക്കിനു പേർ ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്.
ഇത്തരത്തിൽ പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ബലിതര്‍പ്പണം ചെയ്യുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ പൊലീസും ജില്ലാ അധികാരികളും ഒരുക്കണം. സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.