ജലക്ഷാമത്തിന് പരിഹാരമൊരുക്കാൻ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാക്കുന്നു.
ജലക്ഷാമമുള്ള പ്രദേശങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്നാണ് നടപടി. വർക്കല ബ്ലോക്ക് പഞ്ചായത്ത് ജലക്ഷാമം കൂടിയ പ്രദേശമായാണ് കണ്ടെത്തിയിരിക്കുന്നത്.
നെടുമങ്ങാട്, പാറശ്ശാല, അതിയന്നൂർ, പോത്തൻകോട്, ചിറയിൻകീഴ് എന്നീ ബ്ലോക്കുകളിൽ ജലക്ഷാമമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഒരു പ്രദേശത്തിലെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ്, വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, ജലക്കമ്മി എന്നിവ ജലബജറ്റിൽ കണക്കാക്കുന്നത്. നവകേരളം കർമ പദ്ധതി-രണ്ടിന്റെ ഭാഗമായാണ് ജില്ലയിലെ 11 ബ്ലോക്കുകളിലെയും ഗ്രാമപ്പഞ്ചായത്തുകളിൽ ജലബജറ്റ് തയാറാക്കുന്നത്.
രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡിവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഹരിത കേരളമിഷൻ ജലബജറ്റ് തയ്യാറാക്കുക.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലലഭ്യത അനുസരിച്ച് പ്രത്യേക ആസൂത്രണം നടത്തി ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തും…