സ്കൂളിൽ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിർത്ത് നഴ്സറി ക്ലാസ് വിദ്യാർത്ഥി. ബിഹാറിലെ സുപോളിലാണ് ഞെട്ടിക്കുന്ന സംഭവമിണ്ടായത്. അഞ്ച് വയസുകാരനായ നഴ്സറി വിദ്യാർത്ഥി ഇതേ സ്കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പത്ത് വയസുകാരന് നേരെയാണ് വെടിയുതിർത്തത്. വിദ്യാർത്ഥിയുടെ കൈക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.