കൊച്ചി: കേന്ദ്ര ബജറ്റിൽ ഇറക്കുമതി നികുതി കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നും വർദ്ധിച്ചു. ഇന്ന് ഒരു പവന് 640 രൂപയും ഗ്രാമിന് 80 രൂപ വർധിച്ചു. പവന് 51,200 രൂപയും ഗ്രാമിന് 6400 രൂപയുമാണ് ഇന്നത്തെ വില.
കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് 2200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 51,960 രൂപയായിരുന്നു അന്നത്തെ വില.വരും ദിവസങ്ങളിലായി 1560 രൂപ കൂടി കുറഞ്ഞിരുന്നു. എന്നാൽ, ജൂലൈ 27 മുതൽ വില വീണ്ടും കൂടാൻ തുടങ്ങി. 27ന് 200 രൂപയും 29ന് 120 രൂപയുമാണ് കൂടിയത്. എന്നാൽ, ഇന്നലെ ഗ്രാമിന് 160 രൂപ കുറഞ്ഞിരുന്നു.
ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.