രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നാളത്തെ വയനാട് യാത്ര മാറ്റിവച്ചു. മോശം കാലാവസ്ഥ ആയതിനാല്‍ ലാന്‍ഡിങ് സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉടന്‍ വയനാട്ടില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി.
അതേസമയം, വയനാട് മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കും.