പാലക്കാട്: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സം നീക്കി റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മാന്നനൂരിൽ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്, തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി.
ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ യാത്രാ സൗകര്യമൊരുക്കി. മറ്റ് ട്രെയിനുകളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുകന്ന സാഹചര്യത്തിലായിരുന്നു ട്രെയിനുകൾ റദ്ദാക്കിയത്.