KSACS ന്റെ സഹകരണത്തോടെ കേരളാ പോലീസ് ആവിഷ്ക്കരിച്ചിട്ടുള്ള പുതിയ സേവനമാണ് POL-BLOOD.
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ POL-APP ൽ ഈ സേവനം ലഭ്യമാണ്. ചികിത്സാ സംബന്ധിയായ അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് യഥാസമയം രക്തം ലഭ്യമാക്കുന്നതിനായി രക്തദാതാക്കളെയും, അപേക്ഷകരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വേദിയാണ് POL-BLOOD.
കേരള പോലീസ് ആവിഷ്ക്കരിച്ച ഒരു പൗരകേന്ദ്രീകൃത സേവനമാണ് ഇത്.
POL-BLOOD കൺട്രോൾറൂം, രക്തം ദാനം ചെയ്യാൻ തയ്യാറുള്ള ദാതാവിനെയും, രക്തം ആവശ്യപ്പെട്ടുകൊണ്ട് സ്വീകർത്താവ് നൽകിയ അപേക്ഷയും തമ്മിൽ ഏകോപിപ്പിക്കുന്നു. അവർ അപേക്ഷകനെയും, ദാതാവിനെയും ബന്ധപ്പെട്ട് ആവശ്യമായ സേവനം ഉചിതമായ രീതിയിൽ പ്രദാനം ചെയ്യുന്നു.
ആർക്കും POL APP ഡൗൺലോഡ് ചെയ്ത് പോൽ ബ്ലഡ് സേവനം പ്രയോജനപ്പെടുത്താം.