വെഞ്ഞാറമൂട് : ബാഡ്മിന്റൺ കളികഴിഞ്ഞ് വീട്ടിലെത്തിയശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ പോലീസ് സബ് ഇൻസ്പെക്ടർ മരിച്ചു. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം ചുമതലയുള്ള എസ്.ഐ.യായ പിരപ്പൻകോട് മത്തനാട് കൈലാസിൽ എസ്.ഷാജി (55) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30-ഓടെ വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ന് വീട്ടുവളപ്പിൽ.
ഭാര്യ: ശ്രീകല. മക്കൾ: ആർച്ച ഷാജി, ആരോമൽ ഷാജി (നേവി). മരുമകൻ: എ.പി.അജിത് (നേവി).