മേപ്പാടി: കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. വയനാടിന് സാധ്യമായ എല്ലാ സഹായവും അഭ്യർത്ഥിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവും വയനാട്ടില്‍ നിന്നുള്ള മുൻ ലോക്സഭാ എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 27 ആയി. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങള്‍ കണ്ടെത്തി. അട്ടമലയില്‍ നിന്ന് അഞ്ചും പോത്തുകല്ലില്‍ നിന്ന് 10 ഉം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വിവരം.