കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ യൂത്ത് കോൺഗ്രസ് നേതാവ് ജാക്സണെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്തിയ ആറംഗ സംഘത്തിലെ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ജാക്സണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായില്ല. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടിയ ശേഷമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന് ബന്ധുക്കൾ അറിയിച്ചു.പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവട്ടാർ ബസ് സ്റ്റാൻഡിനു സമീപം റോഡ് ഉപരോധിച്ചു