[9:02 am, 30/7/2024] Pr Dileep: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയാണ്. വയനാട് ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിന്‍റെ 2 സംഘം വയനാട്ടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ ശശീന്ദ്രനും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വായു സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും അപകടസ്ഥലത്തേക്ക് തിരിക്കും.
[9:16 am, 30/7/2024] Pr Dileep: ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി. മേഖലയിൽ രക്ഷാ പ്രവർത്തനം ഏറെ ദുഷ്കരമാണ്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്.
[9:17 am, 30/7/2024] Pr Dileep: വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തി
വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആണ് കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. പൊലീസിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
ഉരുൾ പൊട്ടൽ അടക്കമുള്ള മഴക്കെടുതിയെത്തുടർന്ന് വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി.