തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ നിറയുന്നു. സംഭരണശേഷി 90 ശതമാനം പിന്നിട്ടതോടെ രണ്ട് ഡാമുകളും തുറക്കുന്നത് സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് തൃശൂര്‍, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൈമാറി. ഈ ഡാമുകള്‍ തുറന്നാല്‍ ഇതിലെ വെള്ളം കേരളത്തിന്റെ പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകളിലേക്കാണ് എത്തുന്നത്.
ഇതേത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് സെക്കന്റില്‍ 250 ഘന മീറ്റര്‍ വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. ഇതോടെ ജലനിരപ്പ് 417.7 മീറ്ററായി കുറഞ്ഞു. സംഭരണശേഷിയുടെ 48 ശതമാനം വെള്ളമാണ് നിലവില്‍ പെരിങ്ങല്കുത്തിലുള്ളത്. 423.976 മീറ്റര്‍ ആണ് പെരിങ്ങല്‍കുത്തിന്റെ പരമാവധി സംഭരണ ശേഷി.
ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോട് ചേർന്ന ഇടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു