Skip to content

  • Home
  • About
  • About Trivandrum
  • Contact

ഐഎഎസ് കോച്ചിംഗ് സെൻ്ററിലെ ദുരന്തം

Editor, July 30, 2024July 30, 2024

ദില്ലി കോച്ചിംഗ് സെന്‍ററിലെ ദുരന്തം അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കോച്ചിംഗ് സെന്‍ററുകൾക്കുള്ള മാർഗ നിർദേശങ്ങളടക്കം തയാറാക്കും. ദില്ലി സർക്കാറിന്റെയും നഗര വികസന മന്ത്രാലയത്തിന്റെയും പൊലീസിന്റെയും പ്രതിനിധികൾ സമതിയിലുണ്ടാകും. സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി അടക്കം മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്‍റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കമാണ് അറസ്റ്റിലായത്. വാണിജ്യപരമായ ഒരവിശ്യത്തിനും ബേസ്മെന്‍റുകളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹർഷവർധൻ വ്യക്തമാക്കുകയും ചെയ്തു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes