Skip to content

  • Home
  • About
  • About Trivandrum
  • Contact

വീടിനു സമീപമുള്ള മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം…

Editor, July 30, 2024July 30, 2024

തിരുവനന്തപുരം: കിളിമാനൂരിൽ വീടിനു സമീപമുള്ള മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്–വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന രൂപയെ കാണാതാവുകയായിരുന്നു.

allianz-education-kottarakkara

തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയിൽ കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പെയ്ത നിർത്താതെയുള്ള മഴയിൽ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ജീവ രാജീവ്‌ (അങ്കണവാടി വിദ്യാർഥി)

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes