സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ മുനിസിപ്പൽ മുല്ലാത്ത് വാർഡിൽ ഓമന ഭവനിൽ രാഹുൽ ബാബു ( 28) നെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ കാപ്പാ ഉത്തരവ് പ്രകാരം ജയിലിൽ അടച്ചു.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കെ യുടെ നേതൃത്വത്തിൽ എസ്. ഐ മാരായ ഉദയകുമാർ വി, നിവിൻ ടി .ഡി, മോഹൻകുമാർ, എസ്. സി. പി .ഓ വിപിൻദാസ്, സി.പി.ഒ ശ്യാം ആർ. എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.