മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിച്ചു.14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.കൻവാർ യാത്രയിൽ തീർത്ഥാടകർക്ക് സഹായം നൽകുന്നതിനായി പോകുകയാരുന്ന ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപെട്ടത്.സിഹോനിയ പ്രദേശത്തെ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നീ രണ്ട് കൻവാരിയകളാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മിക്കവരും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.