കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക.സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നേടുന്നത്. പാലോട്ട് ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിസ്റ്റാണ് വിനോദ് കുമാർ.ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ തർക്കം തുടരുകയാണ്.
ഹൈക്കോടതിയുടെ വിലക്കുള്ള 15 സെനറ്റംഗങ്ങളുടെ വോട്ട് മാറ്റി നിർത്തിയാണ് ഇപ്പോൾ വോട്ടെണ്ണൽ നടന്നത്. ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്ക് നിലനിൽക്കുന്നത്. തർക്കമില്ലാത്ത വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് കോടതി ഉത്തരവിട്ടതോടെയാണ് വോട്ടെണ്ണാൻ തീരുമാനമായത്.