മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
മനോഹരമായ പോസ്റ്ററിനൊപ്പമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ എ എഴുതിചേര്‍ത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ ചിത്രമാണ് എന്നാണ് ടീസര്‍ നല്കുന്ന സൂചന. ഓഗസ്റ്റ് 2നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ് ആണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനായ സൈജു ശ്രീധർ ആണ് ചിത്രത്തിന്റെ സംവിധാനം.