Skip to content

  • Home
  • About
  • About Trivandrum
  • Contact

ആള്‍ത്താമസമില്ലാത്ത വീടിന് പിന്നിൽ ഒമ്പത് കഞ്ചാവ് പൊതികൾ….

Editor, July 29, 2024July 29, 2024

ആലപ്പുഴ: ആലപ്പുഴ ഇലപ്പിക്കുളത്ത് ആൾത്താമസമില്ലാത്ത വീടിന് പിന്നിൽ നിന്നും 18 കിലോ​ഗ്രം കഞ്ചാവ് പിടികൂടി. ഇലിപ്പുക്കുളം ദ്വാരകയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടികൂടിയത്. ഒരു വർഷത്തില​ധികമായി വീട്ടിൽ താമസക്കാരില്ല. അയൽവാസിയായ സെലീനയാണ് വീടിന് പിൻഭാ​ഗത്ത് ചാക്ക് കെട്ട് കണ്ടത്.

allianz-education-kottarakkara

സെലീന ഉടനെ തന്നെ ​ഗ്രാമപ്പഞ്ചായത്ത് അം​ഗം ഷൈലജ ​ഹാരിസിനെ വിവരം അറിയിക്കുകയായിരുന്നു. മാവേലിക്കരയിൽ നിന്ന് എക്സൈസ് സംഘവും വള്ളികുന്ന് പാെലീസുമെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ​ഗ്രം വീതമുള്ള ഒമ്പത് കഞ്ചാവ് പൊതികൾ പ്ലാസ്റ്റിക് ചാക്കിൽ നിന്നു കണ്ടെത്തിയത്. എക്സൈസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes