യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം.സംഭവം പൊലീസിന്‍റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് പൊലീസ് മേധാവിയുടെ കണ്ടെത്തൽ.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കക്കം കുറ്റാരോപണ മെമ്മോ നൽകണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ ഫേയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.