രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണം. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ സാധിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.എല്‍ഡിഎഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോല്‍വിക്ക് പിറകില്‍ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണ്. ആ പാഠം സിപിഐ പഠിക്കുന്നുണ്ട്. സിപിഐഎമ്മും പഠിക്കണം. തിരുത്തല്‍ ശക്തിയായി മുന്നണിയില്‍ തുടരുമെന്നും എന്നും ബിനോയ് വിശ്വം പറഞ്ഞു.