ജീവൻ രക്ഷാ മരുന്നായ മില്‍റ്റിഫോസിൻ ആണ് എത്തിക്കുന്നത്. ഇന്ന് മരുന്ന് തിരുവനന്തപുരത്തെത്തുന്നതായിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാച്ച് മരുന്നുകള്‍ എത്തിക്കാനും നടപടിയായി.
നേരത്തെ, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. ഡോ.അബ്ദുള്‍ റൗഫ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത് രോഗം നേരത്തെ തിരിച്ചറിഞ്ഞതാണ് കുട്ടിയെ രക്ഷിക്കാൻ സഹായകമായതെന്നാണ്. ആരോഗ്യവകുപ്പ് ജർമനിയില്‍ നിന്നുള്ള മരുന്ന് എത്തിച്ചു നല്‍കിയെന്ന് പറഞ്ഞ അദ്ദേഹം, അത് കുട്ടിക്ക് നല്‍കിയതായും കൂട്ടിച്ചേർത്തു.