ക്ഷേമ പ്രവർത്തനങ്ങളുടെ മുൻഗണന പുതുക്കി നിശ്ചയിച്ചും താഴെ തട്ടില്‍ ജനവികാരം ആളിക്കത്തിച്ച സേവന നിരക്ക് വര്‍ദ്ധന തിരുത്തിയും ഇടപെടലിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം അനുഭവിക്കുന്ന പ്രശ്നം എന്ന നിലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്ക് തീരുമാനം വന്നത്.
ക്ഷേമ പെൻഷൻ 2500 രൂപയാക്കും.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടേയും കോര്‍പറേഷനുകളുടേയും വീഴ്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം മറികടക്കാൻ കഴിയുന്നതല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അതുകൊണ്ട് ജനകീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കാൻ ധാരണയായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ച് ശുചിത്വ കേരള പ്രഖ്യാപനത്തിനുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത സഹകരണം തേടിയതും
സംസ്ഥാന ജില്ലാ പ്രാദേശിക തലങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയാകും സ്വാഭാവികമായി ഇനി പാർട്ടി തലത്തില്‍ ഉണ്ടാകുക. പാഴ്വസ്തു ശേഖരണം മുതല്‍ കേന്ദ്രീകൃത വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും മാലിന്യ നിർമ്മാര്‍ജ്ജന പ്രവർത്തനങ്ങളിലും വരെ ഏതുവിധത്തില്‍ ഇടപെടണമെന്ന കൃത്യമായ മാര്‍ഗ്ഗരേഖ പാര്‍ട്ടി തയ്യാറാക്കും. രാഷ്ട്രീയ മത്സരത്തിനിട നല്‍കാത്ത വിധം പ്രവര്‍ത്തിക്കണമെന്നാണ് സർവ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രിയുടെ ആഹ്വാനം . ഇതനുസരിച്ചുള്ള ജനകീയ ഇടപെടലിനാണ് വരും ദിവസങ്ങളില്‍ സിപിഎം രൂപം നല്‍കുക.