അടൂർ: അടൂരിലും പന്തളത്തും കാറ്റിലും മഴയിലും വ്യാപക നാശം. ചുഴലിക്കാറ്റിനെയും മഴയെയും തുടർന്ന് മരങ്ങൾ കടപുഴകി വീണു. പന്തളം മാവേലിക്കര റോഡിൽ മുട്ടാർ മരം KSEB ലൈനിന് മുകളിൽ വീണു ഗതാഗത തടസ്സം നേരിട്ടു.
അടൂർ ഹോളിക്രോസ്സ് ആശുപത്രിക്ക് പുറകുവശം മാർത്തോമ്മ സ്കൂളിന് സമീപം വീടിന് മുകളിലേക്ക് മരം വീണു ആളുകൾ വീട്ടിനുള്ളിൽ കുടുങ്ങി. പന്തളം മങ്ങാരം -മുത്തൂണിയിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കടക്കാട് കൃഷി ഫാമിന് സമീപം മരം വീണ് ഗതാഗത തടസം നേരിട്ടു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽവീണു. അടൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റുന്നു.